(Aline)
ഒത്തൊരുമിച്ച് കളിക്കാനും ചിരിക്കാനും
പാട്ടുകൾ പാടി ഉല്ലസിച്ചീടാനുമായി
അവധി ദിനങ്ങൾക്കായി കാത്തിരുന്ന-
നിമിഷങ്ങൾ കടന്നു പോയി;
സ്നേഹത്തിൻ ഓളങ്ങൾ കേൾക്കാതായി,
അക്ഷരം നുകരാനായി കൊതിയോടെ
ഓടിയെത്തുന്ന കുട്ടികളെ കാണാതായി...
അധ്വാനിക്കാൻ മനസ്സുണ്ടായിട്ടും
ഒന്നും ചെയ്യാൻ പറ്റാതായി;
ഭീതിയുണർത്തും നോട്ടങ്ങൾ അലയടിച്ചു...
മുഖത്തോടു മുഖം നോക്കിയിരുന്ന്
നേരം തള്ളി നീക്കും നിമിഷങ്ങൾ ഏറി വന്നു;
എങ്ങും സൗഹൃദം നിഴലറ്റു വീണു...
സമയത്തിന് വില ഇല്ലാതായി;
ആളുകൾക്ക് നേരിൽ കാണാൻ ഭയം...
അടുക്കളയിൽ പുകയുന്ന
ഭക്ഷണത്തിനു മാത്രമായി കാതോർത്തിരുന്നു;
അതെന്നു നിലയ്ക്കുമെന്നും അറിയില്ല.
കൂട്ടക്കരച്ചിലുകളും ഉറ്റവരുടെ മരണങ്ങളും അലയടിച്ചു;
അവസാന ചുംബനം നൽകാൻ പോലും ഭയമായി...
എന്ന് തീരുമീ കനൽ വഴികളിലൂടെയുള്ള യാത്ര,
സ്നേഹത്തിൻ ഓളങ്ങൾ മുഴങ്ങുന്ന
ഒരു നല്ല നാളേക്കായി ഇനിയും കാത്തിരിപ്പൂ..!