(Jamsheer Kodur)
വരിക അങ്ങ് എൻ അരികിൽ-
എനിക്കായ് ചുടു ചുംബനം നൽകീടുക .
പിരിയുമീ വേളയിൽ......
എൻ പ്രാണനെ തിരുച്ചു നൽകാതെ പോകയാണോ-- അകലേക്കു.
കരയാൻ അറിയാത്ത-
ചിരിക്കാൻ കഴിയാത്ത-
എന്നെ നിശബ്ദതയുടെ-
തടവറയിലേക്ക് വലിച്ചെറിയുകയാണോ?.
ഒരിക്കലും വരില്ലന്നറിഞ്ഞിട്ടും-
ഈ കാത്തിരിപ്പിന്റെ പേരെന്ത്?.
ഈ വിരസതയുടെ അർത്ഥമെന്ത്?.