കണ്ണടയില്ലാതുള്ളൊരു നരനെ
കാണാനായിട്ടി,ല്ലധികമിവിടെ;
കുട്ടികൾ മുതൽ വൃദ്ധന്മാർ വരെയും
കണ്ണടയെ ശരണം പ്രാപിക്കുന്നു!
വേണം കണ്ണടകൾ ഇന്നെല്ലാവർക്കും
കണ്ണടയിന്നൊരു ഫാഷനുമായി!
കാഴ്ച കുറഞ്ഞിട്ടുള്ളവരും അല്ലാ-
തുള്ളവരും വയ്ക്കുന്നു കണ്ണടകൾ.
കണ്ണുണ്ടായിട്ടും കാണാതെ നടിച്ചും-
കൊണ്ടുനടക്കുന്നവരുടെ കണ്ണിൽ;
കണ്ണടയൊന്നിനി വച്ചുകൊടുത്താൽ,
കിട്ടണമോ കാഴ്ചയവർക്കിവിടെ.
കണ്ണിനു കാഴ്ചയില്ലാത്തവർപോലും
കാണു,ന്നവരുടെ ഉൾക്കണ്ണാലെല്ലാം!
അന്ധതമസം ഉള്ളിൽ ബാധിച്ചവർ
കണ്ണട വച്ചിട്ടെന്തു ഫലം കിട്ടാൻ!