mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

തിരമാലകൾ അലയടിച്ചുയരുന്ന കടലേ നീ എന്നെ പോലെ .
ക്ഷീണമൊട്ടുമില്ലാത്ത തിരമാലകൾ പോലെ ജീവിതത്തോട് സദാ യുദ്ധം ചെയ്യുന്ന ഞാനോ നിന്നെ പോലെ
ശാന്തമായ് ത്തഴുകിതലോടുമ്പോൾ നിന്റെ സൗന്ദര്യ ലാവണ്യമത്രെ അൽഭുതം 
എന്റെ അകമേ നിർഗ്ഗളിച്ചൊഴുകുന്ന സ്നേഹ സ്വരൂപം പോലെ.


ചില വേളകൾ നീ പ്രകമ്പനം കൊണ്ട് ഇരമ്പി ആക്രോശിക്കുന്ന പോലെ  ഞാനും എന്റെ സത്തയിൽ നിന്നും അകന്ന് പോകാറുണ്ട്.
സൂക്ഷിച്ച് നോക്കിയാൽ എന്നെ പോലെ നിനക്കും ജീവനുണ്ട്, ചന്തമുളള ആവരണമുണ്ട് , കളിയുണ്ട് , ചിരിയുണ്ട് ,കൊഞ്ചി കുഴഞ്ഞുള്ള നൃത്തവുമുണ്ട് ,ആനന്ദവും സന്തോഷവും പ്രതികാര ധ്വനിയുമുണ്ട്.
ക്ഷമയുണ്ട് , ആകാംക്ഷയുമുണ്ട്.
സർവ്വവും പേറുന്ന സങ്കടകടലേ ഞാനും നീയും ഒരു പോലെ.
മനസിന്റെ വക്ര ചിന്തകൾ നന്മകൾ കൊണ്ടു ഞാൻ അണക്കുമ്പോൾ നീയോ നിന്റെ മാറിടത്തെ ഉപ്പിൽ പൊതിഞ്ഞ തിരമാലകൾ കൊണ്ട് ശുദ്ധീകരിക്കുന്നു.
എന്റെ കദനങ്ങൾക്ക് നിന്നോളം ആഴമുണ്ട്
എന്റെ സ്വപ്നങ്ങൾക്ക് നിന്നോളം പരപ്പുമുണ്ട്.
സുഖമുള്ള പ്രണയത്തിൻ  ഏകാന്ത സഖിയായ നിന്റെ ചക്രവാളത്തെ ഞാൻ കണ്ടു അവളുടെ ചുണ്ടിന്റെ ചുവപ്പും ചിരിയുടെ പ്രസന്നതയും മിഴികളുടെ തിളക്കവും ഞാൻ കണ്ടു.
എനിക്കു മുണ്ടൊരു പെണ്ണ് കടലോളം എന്നെ അറിഞ്ഞൊരു പെണ്ണ്  കടൽ പരപ്പോളമെന്നെ സ്നേഹിക്കുന്ന എന്റെ പെണ്ണ് .
എന്റെ പുഞ്ചിരിയിൽ ഒളിപ്പിച്ച് വെച്ചിരിക്കുന്ന കണ്ണുനീർ കാണുന്ന പെണ്ണ്.
എന്റെ നെഞ്ചിലെ വിങ്ങലുകൾ ഗ്രഹിക്കുന്ന എന്റെ മാത്രം പെണ്ണ്.
അച്ചടക്കബോധവും സർഗ വാസനയും നമ്മൾ രണ്ടു പേരുടേയും വിജയ മന്ത്രം തന്നെ.
തിരകൾ തീരത്തണയുന്ന പോലെ എന്റെ കവിൾ തടത്ത് കണ്ണുനീർ  പരക്കാറുണ്ട്  ഞാനും ഉപ്പിൻ രസമറിയാറുണ്ട്.
എന്റെയും നിന്റെയും ജീവിതം വെറും ആവർത്തനമാണോ ?
കാലങ്ങൾ മാറുമ്പോൾ മാറ്റങ്ങൾ നമ്മൾ അറിഞ്ഞിടുന്നില്ലേ?
അതോ നമ്മൾ പുറമേ സന്തോഷവും അകമേ ആകാംക്ഷയുമായി ജീവിക്കുകയാണോ?
എന്റെ കുറ്റബോധങ്ങൾ തിരമാലകൾ പോലെ അകമേ ഇറമ്പി കൊണ്ടെയിരിക്കുന്നു.
ഞാൻ നിന്നിൽ ലയിക്കുമ്പോൾ ഞാൻ എന്നെ തന്നെ മറന്നിടുന്നു.
ഞാനും നീയുമെന്ന പരമ സത്യത്തെ മറന്നിടുന്നു.
ഓർമ്മകൾ അയവിറക്കി വിശ്വത്ത് ശാന്തിയും സമാധാനങ്ങളും  ആനന്ദങ്ങളും സൃഷ്ടിക്കാം.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ