മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

അനന്തമായ
ആകാശക്കീറിന്
താഴെ തത്തിപാറി
പെൺ ശലഭങ്ങൾ
ഭൂമിയിൽ നിറയുന്നു.


ആത്മാക്കളാണവ
തിണർത്തപാടുകളുമായി
പൊലിഞ്ഞ സ്വപ്നങ്ങളുമായി
ആത്മാഹൂതി
ചെയ്തവർ.
തടുക്കരുത്.
അരുത്
ചിറക് പിച്ചരുത്.
എരിച്ച് കളയരുത്
വില
പറയരുത്
വിലയിടരുത്
ചിറകുകൾ വിടർത്തി
അവരൊന്ന് പറന്നോട്ടെ
ചുറ്റും ശലഭങ്ങളാണ്
ശലഭങ്ങളാണ്.
കൂട്ടം കൂട്ടമായ്
ഭൂമിയിൽ നിന്നുo
മേൽപ്പോട്ട് പറന്ന്
വരുന്നവ.
അടി കൊണ്ട്
നീലിച്ച ചിറകുകൾ
താഴ്ത്തി വരുന്നുണ്ട്
ഭീതിദം
കണ്ണുകൾ ചെവികൾ
കൊട്ടിയടക്കുക
കൂട്ടരെ

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ