മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ആടയാഭരണങ്ങളൊന്നുമേ വേണ്ട,
ആശിച്ചിരിക്കാൻ മനുഷ്യരല്ലല്ലോ?

ആത്മഹത്യയെന്തെന്നറിയുകില്ലാ പിന്നെ,
ആതുരസേവനം ആസ്വദിച്ചിട്ടില്ല.
ആത്മീയതയാൽ വയറു നിറയാത്തവർ,
അന്ത്യനിമിഷത്തിൽ ആധിയില്ലാത്തവർ.

കാപട്യമൊന്നുമേ തൊട്ടുതീണ്ടാത്തവർ,
കാരാഗൃഹങ്ങളിൽ കഴിഞ്ഞിടാത്തോർ.
കാനനച്ഛായയിൽ സൗരഭ്യം തീർക്കും
കാന്തിയേറുന്ന കാനനസൂനങ്ങൾ.
കണ്ണുകൾക്കുള്ളിൽ കരിമഷിയില്ലാതെ,
കാട്ടുതീയിൽ മിഴിയടയ്ക്കുന്നവർ.

പ്രതികാരചിന്തകൾ കൂട്ടിനില്ലാത്തവർ,
പ്രതികരിക്കുമ്പോൾ വിട്ടൊഴിയുന്നവർ.
കൊന്നു തിന്നുന്നതു വിശപ്പകറ്റാൻ,
വെട്ടിനുറുക്കുന്നതെന്തിനാവോ?
പ്രതികരിക്കുന്നതോ ജീവരക്ഷാർത്ഥം,
ജീവനെടുക്കുന്നതെന്തിനാവോ?
തിന്മയേറുന്ന മനുഷ്യർ വസിക്കുന്നു
നരകസമാനമാം നഗരങ്ങളിൽ.
 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ