writing

എൻ മനോദ്യാനത്തിൻ അക്ഷരവൃക്ഷത്തിൽ 
ഊഞ്ഞാലാടിക്കളിക്കുന്ന വരികളെ,
ദൂരെയാ നക്ഷത്രപ്പാടത്തെ പൂക്കളായ്
നിങ്ങളുണ്ടിന്നെന്റെ സ്വപ്നസംഘൽപ്പത്തിൽ.

ഹൃത്തിലെ നീര്ച്ചാലിലൊഴുകിയെത്തീടുന്നു
നിങ്ങൾക്കായി ശ്രുതിതാളലയങ്ങൾ.
മരണം എന്നെ വിഴുങ്ങുന്നതിനു മുൻപ്
നിങ്ങൾക്ക് പറക്കാൻ ചിറകുനൽകീടും ഞാൻ.

ജീവിതയാത്രയിലെ ഓർമപ്പൂവുകൾ
നിങ്ങളിലറിയാതൊളിപ്പിച്ചു വെച്ചു ഞാൻ.
എന്റെയെല്ലാ സുഗന്ധസ്മ്രിതികളും
നിങ്ങളിൽ തന്നെ ഉറങ്ങിക്കിടക്കുന്നു.

ഇന്ന്‌ നിങ്ങൾക്ക് ജന്മം തരാനായ്
ചലിപ്പിക്കുന്നു ഞാനെന്റെ തൂലിക.
ഈ ശുഭനിമിഷം ഞാൻ എഴുതിത്തുടങ്ങുന്നു.
ഇനിയീ പുസ്തകത്താളിൽ തലചായ്ക്കുവിൻ നിങ്ങൾ.

ഒരുനാൾ ഞാൻ അപ്രത്യക്ഷമായാലും
നിങ്ങളെന്നും നിഴലിക്കും എൻ വരമുദ്രകളായി. 

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ