മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(രാമചന്ദ്രൻ, ഉദയനാപുരം)   

പൂവിട്ടു നിൽക്കുന്ന മാവുകൾ കണ്ടൂ,
പലതിലുമവിടെ വലിയ ഫലവുമതു കണ്ടൂ.

പാടത്തു നെൽക്കതിർ നിൽക്കുന്ന കണ്ടൂ,
ഹരിതവയലരികിലൊരു കുളവുമതു കണ്ടൂ.

ദേവാലയങ്ങളിൽ തിരക്കു കണ്ടൂ,
പതിവിലുമുപരി ജനതതിയെയുമതു കണ്ടൂ.

പൈതങ്ങളോടിക്കളിക്കുന്ന കണ്ടൂ,
അവിടെയൊരു വലിയ കളിയിടവുമതു കണ്ടൂ.

ആദിത്യനുദിച്ചു നിൽക്കുന്ന കണ്ടൂ,
ജലധരമിളകിയവിടെയലയണതു കണ്ടൂ.

വീഥിയിൽ വല്ലാത്ത തിക്കുകൾ കണ്ടൂ,
പലവിധ ശകടവുമവിടെ വരുമതു കണ്ടൂ.

പാതയിൽ ജാഥകൾ നീങ്ങുന്ന കണ്ടൂ,
വഴിയരികിലെ വലിയ കൊടികളുമതു കണ്ടൂ. 

ഭാഗ്യക്കുറികൾ വിൽക്കുന്നതും കണ്ടൂ,
പലവുരു പലരെയുമവിടെ വരുമതു കണ്ടൂ.

ആളുകൾ മദ്യം വാങ്ങിക്കുന്ന കണ്ടൂ,
കടയുടെയരികിലെ വലിയ നിരയതു കണ്ടൂ. 

താടിയിൽ മാസ്‌ക്കുകൾ വയ്ക്കുന്ന കണ്ടൂ,
പലരുമതു പലതവണ തടവണതു കണ്ടൂ. 

വേഗത്തിലോടുന്ന ബൈക്കുകൾ കണ്ടൂ,
യുവജനതയുടെ പല കളികളുമതു കണ്ടൂ.

ശീഘ്രത്തിലോടുന്ന ടിപ്പറും കണ്ടൂ,
വഴിയിലവിടെ വലിയ കുഴികളുമതു കണ്ടൂ.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ