മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ഈരേഴാണ്ടു കാലമാരണ്യം പൂകുവാൻ  
രാമാനുയാനം ചെയ്യും പ്രിയനാം കാന്തനെ
കൊട്ടാരത്തൂണിലെ ചിത്രാംഗനപോൽ
കണ്ണിമയാടെതെ ശോകനീരുറ്റാതെ
മംഗളം ചൊല്ലീ യാത്രയാക്കിയവൾ

ആത്മനാഥനൊപ്പം ചിത്തം പതംഗ മായ്

ആമന്ദം അനുപദമായു പറന്നവൾ

അർത്ഥിച്ചു രാമനോടു  മനസ്സിങ്കൽ

ആര്യപുത്രന്റെ മാനസാബംരത്തിൽ 

ആർദ്രസൂനങ്ങൾ  വർഷിക്കരുതേ

 

വിരഹാഗ്നിയെരിയും മല്ലമിഴികളിൽ

വീണുറങ്ങും രാവിൻ സ്വാന്തനം ത്യജിച്ചവൾ

നോവൂറും നിശീഥിയിൽ നിദ്രാംഗുലിയാൽ

നാഥനിൽ മോഹ ജാലകമടക്കണേ 

 

മധുമാരി പെയ്യും  ആനന്ദനാളിൽ

മധുകാരി മറന്ന മധുമല്ലിയായവൾ

ജനകന്റെ ജനിതകരേഖകൾ പേറി

ജാനകിതൻ നിഴൽ ഛായയവൾ

മോഹഭംഗങ്ങളത്രയും മാനസച്ചില്ലയിൽ

മാല്യമായണിഞ്ഞ  സഹനപ്രതീകമേ

രാമഗാഥയിലെ നായികയല്ലെങ്കിലും 

രാമഭക്തരിൽ തോരാതെ പെയ്യും  നോവാണു നീ

 

 

 

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ