നിലകളിടികോല്‍
നാലിരട്ടി മേളപ്പെരുക്കം
വലംതലയിലത്താളം
കൊമ്പുകുഴലെത്ര മോഹനം
അസുരവാദ്യത്തില്‍ ക്രമമായ്
വിരിയും താളതരംഗഭംഗി
ഒരു തരി പൂഴി വീഴാതീ
പുരപ്പറമ്പില്‍ നിറഞ്ഞൊഴുകും
പുരുഷാരത്തിന്‍ ആരവം
മുറുകുന്ന ലയതാളത്തിന്നൊപ്പം
ഉയരുന്നനേകം കൈകള്‍
നീളെ നിരയായി
തലയാട്ടും ഗജവീരന്‍മാര്‍
മനസ്സില്‍ മിന്നിമായുന്നു
മഞ്ഞു പെയ്യും ഉത്സവരാവിന്‍
വര്‍ണ്ണദീപാലംക്യതമാം കാഴ്ചകള്‍
മാനത്തുറങ്ങാതെ കണ്ണു ചിമ്മും
എണ്ണമറ്റ താരാ ഗണങ്ങള്‍ക്കൊപ്പം