ഒരിലയടർന്നു വീഴുമ്പോഴെല്ലാം കൊഴിയുന്നൊരു
വസന്തവും
ഒരു വ്യക്ഷ ശാഖിയിൽ ഒരുമിച്ചു കണ്ട കിനാവുകൾ
മീതെ പടർന്ന നീലാകാശം പകർന്ന ശ്യാമസ്മരണകൾ
മഴത്താളത്തിലൊരു കിളി പാടിത്തന്ന പഴമ്പാട്ടുകൾ
പകർന്നാടിയ തണൽ നിഴലുകൾ പിരിയുമ്പോൾ
കാറ്റിന്റെ കൈപിടിച്ചു
ഗ്രീഷ്മ സായന്തനങ്ങൾ വിതുമ്പുന്നു
കാറ്റിനിക്കുന്നിലേക്കു കളിക്കാനോടിയെത്തുമ്പോൾ കൈപിടിക്കാനാവില്ല
മടക്കയാത്ര മഞ്ഞുകാലത്തിലെ മൗനപ്പക്ഷികൾ പോകയാണോർമ്മകൾ
മാടി വിളിക്കയായ് ശിശിരകാലത്തിലെ ഇല വീടുകൾ
തളിർക്കും വസന്തമേ ഇലകൾ നിനക്കു മാത്രമായ് .