മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

 

പൂത്തുനിന്ന ഒറ്റമരക്കൊമ്പിൽ നിന്നും
ഇഴപിരിഞ്ഞ ശിഖരത്തിൽ
മൗനം കൊണ്ടുയിരുതേടുന്ന രണ്ടു ഹൃദയങ്ങൾ.

കാറ്റ് മുത്തമിട്ടതും, നിലാവ് കഥ പറഞ്ഞതുമറിയാതെ,
മേഘം കണ്ണീർവാർത്തതും ഭൂമിയത് നെഞ്ചേറ്റിയതുമറിയാതെ

ഒന്നൊന്നിനോട് ചേർന്നതെത്രയോ അഗാധമായി
ഒന്നൊന്നിനെ ചേർത്തുപിടിച്ചതെത്ര
ആർദ്രമായി

മൃദുഹാസം പോലെപ്രണയം ഇതൾ വിരിയുമ്പോൾ
മയിൽ‌പീലി തഴുകും പോലെ
കണ്ണിണകളിൽ ഉമ്മ വെച്ചവർ

ജീവിതാവസാനം വരെ ചേർന്നിരിക്കുമെന്നു
ഹൃദയം ഹൃദയത്തോട് മന്ത്രിക്കവേ
ഭൂമിയിലാണ് സ്വർഗ്ഗമെന്നറിഞ്ഞവർ

ഉയിര് പോയാലും ഉടലൊന്നുതന്നെയെന്നുച്ചത്തിലെത്രയോ ഉരുവിട്ടവർ
എന്നിട്ടുമൊടുവിൽ ഇഴയകന്നുപോയ്
ഇണപിരിയില്ലന്നഹങ്കരിച്ചവർ!

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ