മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Ramachandran Nair)

കരയിലേയ്ക്കോടിയടുക്കുന്ന തിരകളും 
മനസ്സിൽ മൊട്ടിടുന്ന മോഹങ്ങളും;
ശമിക്കുമോയെന്നെങ്കിലും തെല്ലും 
കാലങ്ങളെത്ര മാറിക്കഴിഞ്ഞാലും.

കാർമ്മുകിലെത്ര വാനിൽ നിറഞ്ഞാലും 

മാനത്തിൻ മുഖമിരുണ്ട് വിങ്ങിയാലും;

വേഴാമ്പലിൻ ദാഹം ശമിക്കുമോ തെല്ലും

മഴയൊന്നു നന്നായിട്ടു വർഷിച്ചില്ലെങ്കിൽ!

 

മനസ്സിനാനന്ദം കിട്ടുവാൻ വേണ്ടി മനുഷ്യൻ

പരക്കം പായുന്നു പല സ്ഥലങ്ങളിലും;

എവിടെയൊക്കെ,യെത്രതന്നെ ഓടിയാലും 

മനസ്സു നന്നല്ലെങ്കിൽ ആനന്ദം കിട്ടുമോ...?

 

കാലമെത്രതന്നെ പുരോഗമിച്ചാലും

നമ്മുടെ ജീവിതരീതികൾ പാടേ മാറ്റിയാലും;

നന്നാകുമോ മനുഷ്യനെന്നെങ്കിലും

അഹങ്കാരമലങ്കാരമാക്കി വച്ചാൽ!

 

വിദ്യയെത്രതന്നെയഭ്യസിച്ചാലും

വിത്തമെത്ര സമ്പാദിച്ചീടുകിലും;

മാനിക്കപ്പെടുമോ സമൂഹത്തിൽ, 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ