മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ഭാരതാംബതൻ മടിയി-
ലിന്നഭിമാനിയാകിലു-
മെന്നുള്ളത്തിൻ പിടച്ചിൽ
ഞാനറിയുന്നു കാലമേ... 

ആദർശധീരരെയണി-
ചേർത്ത് ഗാന്ധിജി
അഹിംസയാമായുധം
കയ്യിലേന്തി; 

പ്രാണനിലടരാടി 
നേടിയെടുത്തൊരാ
സ്വാതന്ത്യമടിയുന്നി-
ന്നരാജകത്വത്തിലും!

പൈദാഹമാറ്റിടാൻ
വിറ്റുതുലയ്ക്കുന്ന
കൊടിക്കീഴിനുളളിലെ
മാനാഭിമാനങ്ങൾ! 

താലിച്ചരടിന്റെ കുരുക്കിൽ
പിടയുന്ന തരുണിതൻ
ദേഹങ്ങളനുദിനം
പെരുകുന്നു!

രതിവൈകൃതങ്ങൾക്ക്
പാത്രമായീടുമോമൽ
ക്കുരുന്നുകളേറുന്നു
വാർത്തയിൽ!

പ്രതികരിക്കാനിന്നനു-
വദിക്കാതവർ നീതിയാം
ദേവിതന്നക്ഷികൾ
മൂടുന്നു കഷ്ടമേ! 

അന്യായക്കരത്തിലെ
ചങ്ങലയഴിക്കുവാൻ
പകിടയുരുട്ടിക്കളിച്ചു
നീങ്ങുന്നവർ!

എന്തിനുമേതിനും
സ്വാതന്ത്ര്യമുണ്ടിന്ന്
കപടത വിളയുന്ന
കേദാര ഭൂമിയിൽ! 

കോമരം തുള്ളുന്ന
കോലങ്ങൾ കത്തിച്ച്
ശാശ്വത നീതിയിൽ
പഴുതടച്ചീടണം! 

മിന്നിത്തിളങ്ങുന്ന
പൊന്നിൻതരികളായ്
പഴമതന്നുണ്മയെ
കാച്ചിക്കുറുക്കണം!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ