ഈശനോടൊത്തൊട്ടു-
നേരം വസിക്കുവാൻ
ഈദൃശ ഭാരങ്ങ-
ളൊക്കെയകറ്റുവാൻ
സമയമില്ലെന്നു
ചൊല്ലുന്നു കേവലം,
സ്വാർത്ഥമോഹങ്ങൾ-
ക്കടിമയാകുന്നൂ ചിലർ!
പണമെന്ന വിപത്തിന്റെ
പിൻപേ ഗമിക്കുന്നു,
പാടേ മറക്കുന്നു
രക്തബന്ധങ്ങളും!
വെട്ടിപ്പിടിക്കുവാൻ
നെട്ടോട്ടമോടുന്നു,
ലാഭക്കൊതിയന്മാ-
രിരവിലും പകലിലും!
ഹരിനാമകീർത്തന-
മെന്തെന്നറിയാതെ,
ഹരിതാഭ തേടിയ-
ലയുന്നു യൗവ്വനം!
ഇമ്പത്തിൻ പൂക്കളാൽ
പറുദീസ തീർത്തവർ,
മായിക വലയത്തിൽ
സ്വർഗമൊരുക്കുന്നു!
തിളയ്ക്കുന്ന തൃഷ്ണയി-
ലായുസ്സു ഭദ്രമോ!
തിളങ്ങുന്ന പീലികൾ
നശ്വരമല്ലയോ!
ഞൊടിയിട നേരത്തി-
നുള്ളിലായല്ലയോ
അരൂപിയായ്ത്തീരുന്നു,
മർത്യന്റെ ചേതന!
അരനാഴിക
നേരത്തിനുള്ളിലും
അനിവാര്യമായിടു-
ന്നീശ്വര നിശ്ചയം!
ഉദയാസ്തമനങ്ങൾ
ക്കുള്ളിലായെത്രയോ
ഉദകകർമങ്ങൾക്കു
സാക്ഷികളാവുന്നു!
സർവവും തൃക്കണ്ണിൽ
കാണുന്നൊരീശ്വരൻ
കാരുണ്യ ദീപ്തിയാൽ.