മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

 

(സുമേഷ് പാർളിക്കാട്)

ജീവരക്തം മാറിലമൃതായ് തീർത്തവളമ്മ,
ജീവനെയുദരത്തിലഭയം കൊടുത്തവളമ്മ.

അസ്ഥി നുറുങ്ങുന്ന വേദനകൾക്കുളളിലും
താരാട്ടിൻ വരികൾ തിരയുമമ്മ!

പൈതലിൻ നിലവിളി കേൾക്കുന്നുവോയെന്നു,
കാതോർത്തിരിക്കുന്ന സ്നേഹമമ്മ.

ചുവടൊന്നു തെറ്റി നാം വീണിടുമ്പോൾ,
വാരിപ്പുണരുന്ന വാത്സല്യമമ്മ.

അച്ഛന്റെ വരുമാനപ്പാത്രമറിഞ്ഞു,
നിത്യവും നമ്മളെയൂട്ടുന്നൊരമ്മ!

പരിഹാസവാക്കുകൾ കേൾക്കുന്ന നേരത്തും
പരിഭവമാരോടും തോന്നാത്തൊരമ്മ!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ