അന്ധനാണെങ്കിലു,മെന്റെയുള്ളിൽ,
നേരിന്റെ നാളങ്ങളെരിയുന്നിതാ.
പകലിലു,മിരുളു നിറയ്ക്കുവോർതൻ,
മുന്നിലും ശാന്തനായ് നിൽക്കുന്നു ഞാൻ.
കണ്ണിലെ ഗോളങ്ങൾ കണ്ടുകൊണ്ടാരും
കളിപ്പാവയായെന്നെ കാണരുത്.
ഉൾക്കണ്ണിൻ കാഴ്ചയാ, ലറിവുകൾ നേരുപോൽ,
ചൊല്ലിപ്പഠിപ്പിക്കു,മാൾരൂപമീ ഞാൻ.
ഉള്ളാൽ നിന്ദയെറിഞ്ഞുകൊണ്ടാരും
കണ്ണിലെ വെട്ടമണയ്ക്കരുത്.
കളിയായ് ചെയ്തതിൻ പേരിലൊരു ദിനം,
ശൂന്യനായ്ത്തീർന്നിടും കാലക്കണക്കിൽ.
അപമാനമായൊരാ അപരാധമിനിയും
കണ്ണിനു മുന്നിൽ ചിരിക്കാതിരിക്കട്ടെ.