(രാമചന്ദ്രൻ, ഉദയനാപുരം)
അതിരുകളൊന്നുമില്ലാതെ വിശാലമായിക്കിടന്നിരുന്ന,
പറമ്പുകളെല്ലാമിന്നു കെട്ടിയടച്ചു വച്ചിരിക്കുന്നു...
നടപ്പാതകളില്ലാതിരുന്ന പുരയിടങ്ങൾ
വിരളമായിരുന്നൊരു കാലം നമുക്കുണ്ടായിരുന്നു.
അയല്പക്കങ്ങൾ പോലുമിന്നന്യമായിക്കഴിഞ്ഞു,
സ്നേഹബന്ധങ്ങൾ കണികാണാനില്ലാതായി...
പരസ്പര വിശ്വാസവും സ്നേഹബന്ധങ്ങളുമായി
നിസ്വാർത്ഥ സേവനം ചെയ്ത്,
സന്തോഷത്തോടെ ജീവിച്ചിരുന്നയൊരു
ജനതതിയിവിടെയുണ്ടായിരുന്നു.
പാടേ മാറിയിരിക്കുന്നു നമ്മുടെ ജീവിതചര്യകളൊക്കെയിന്ന്,
അറ്റുപോയി സ്നേഹബന്ധങ്ങളൊക്കെയും...
എവിടെ നോക്കിയാലുമിന്നു സ്വാർത്ഥത മാത്രം
കാംക്ഷിക്കുന്നു പ്രതിഫലമെന്തിനുമേതിനും...
പ്രതീക്ഷിക്കണ്ടയൊരു മാറ്റമീയവസ്ഥക്കിനിയൊട്ടും
വരും കാലമിതിലും ദുഷ്ക്കരമായി മാറിടാം ജനജീവിതം...!
അങ്ങിനെയൊന്നു സംഭവിക്കാതിരിക്കണമെങ്കിൽ,
ഉപേക്ഷിക്കണം നമ്മുടെ സ്വാർത്ഥ മനസ്ഥിതി...!
കെട്ടിയുയർത്തിയ വിദ്വേഷത്തിന്റെയതിരുകൾ മാറ്റി,
സ്നേഹത്തിന്റെ വിശാല ബന്ധങ്ങൾ പണിയണം!