മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

എന്തിനെൻ മകളെ നിൻ
മിഴികളിലീ നീർതുള്ളികൾ
അരുതരുത് ഇനിയൊരിക്കലുമീ
നയനങ്ങൾ നിറയരുതേ...

അമ്മ പറന്നകന്നപ്പോൾ
ആരോമലേ നീയൊരു
കുഞ്ഞിക്കിളിയായെൻ്റെ
മാറിലെ ചൂടിൽ മയങ്ങി...

കൊഞ്ചലോടെയെൻ
ചാരത്തണഞ്ഞപ്പോൾ
വാരിയെടുത്തൊരായിരം
ഉമ്മകളാലെ നിന്നെ മൂടി..

വിരല്‍ത്തുമ്പു പിടിച്ചു നീ
ഹരിശ്രീ കുറിച്ച കാലം..
മയിൽപ്പീലിത്തുണ്ടും
കുപ്പിവളകളും നീ കൂട്ടി വച്ചു...

ഋതുമതിയായ് ലജ്ജയാൽ
മൂടി നീ സുന്ദരിയായ നാൾ ..
അന്നു തൊട്ടിന്നോളമെൻ്റെ
ഉള്ളിൽ മുഴങ്ങുന്നു പടഹധ്വനിയും...


വേളിപ്പെണ്ണായി നീയൊരുങ്ങി..
നിൻകണ്ണിലെ താര തിളക്കം
കണ്ടു ഞാനിന്നു ധന്യനായ്..
ഓമലേ എൻ ജൻമം ധന്യമായ്..

നീറിപ്പിടയുന്നെൻ ഹൃത്തട
മെങ്കിലും..നേരുന്നു ഞാൻ
സസുഖം വാഴുക കൺമണി..
ദീർഘസുമംഗലീ ഭവ: ...

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ