മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 
(O.F.Pailly)
 
മുളങ്കാടിൻ മർമ്മരങ്ങൾ
നിൻ കളമൊഴിയായുണർന്നു മെല്ലെ.
മൃദുപല്ലവത്തിൻ കുളിരലയെന്നിൽ,
ഇളംതെന്നലായ് വന്നണഞ്ഞു.
കളിയോടവുമായ് കാത്തുനിന്നു ഞാൻ,
കതിരണിവയലിൻ മറുകരയിൽ.
വാനമേഘങ്ങളലഞൊറിഞ്ഞു വിണ്ണിൽ,
വാർതിങ്കളുദിച്ചുണർന്നു.
വാനവീഥിയിൽ പറന്നുയരാം മെല്ലെ,
പൂനിലാവിൽ ചരിച്ചിടാം.
വെൺനിലാവിൻ പുടവയുടുത്തു നീ,
വെൺമുകിലായൊരുങ്ങി വരൂ.

സ്വപ്നങ്ങൾതീർത്ത മണിമണ്ഡപത്തിൽ,
പ്രണയവർണ്ണങ്ങൾ നിറഞ്ഞു.
പാരിജാതത്തിൽ നറുമുകുളങ്ങൾ,
പാതിവഴിയിലണിഞ്ഞിരുന്നു.
പുഷ്യരാഗ പ്രഭചൂടിയന്നു നീ,
സ്വർണ്ണരഥമേറി വന്നണഞ്ഞു.
 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ