എന്തിനു കരയണമെന്തിതു നിങ്ങൾ.
എന്തിനു കേണിടേണമെന്നും.
സ്വാതന്ത്ര്യത്തിൻ ശബ്ദമിതല്ലോ,
ജയജയജയ ജയഹേ.
പാതി വിടർന്നൊരു പാലപ്പൂപോൽ,
പാരിലനീതി പടർന്നു
നീണ്ടുമെലിഞ്ഞൊരു നാവിൽനിന്നും
സാഗര ശബ്ദമുയർന്നു.
നാട്ടിലനീതിക്കെതിരായ് പടവാൾ,
നാവിൻ രൂപമെടുത്തു.
നന്മകൾ നിറയാൻ ജന്മമെടുത്തു
ചുടുനിണമൊഴുകി ചാരെ.
മാതൃരാജ്യത്തിൻ സംസ്കാരശുദ്ധിയിൽ,
മോഹഭംഗങ്ങളലിഞ്ഞിടട്ടെ!
പുത്തനുണർവിൻ്റെ പുതുനാമ്പുകൾ,
പൊട്ടിമുളയ്ക്കട്ടെ രാജ്യമെങ്ങും.
നേരുന്നു നന്മകൾ ചെന്നിണം ചിന്തിയ,
കൈകളെയെന്നും സ്മരിച്ചിടുന്നു.