മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

നാളെ നീയൊരു കൂടുകെട്ടാൻ
തല തുരന്നവിടെത്തുമോ?
നാളെയെന്റെ തലച്ഛോറുരുട്ടി
പുതീയകൂടുകൾ തീർക്കുമോ?

എന്റെ പാഠപുസ്തകത്തിൽ
കൂടുകെട്ടണ വേട്ടാളാ
മൊബൈലിനുള്ളിൽ തല കടത്തി 
കൂടു കെട്ടല്ലേ,
പുസ്തകം ഞാൻ തൊട്ടില്ലേലും
ഗ്രേഡുതരും ടീച്ചറ്
ഗ്രൂപ്പിൽ ഞാനൊരു പോസ്റ്റിടാഞ്ഞാൽ
കൂട്ടുവെട്ടണകൂട്ടുകാർ! 

നീ തിരഞ്ഞ മണ്ണിലെങ്ങാൻ പുതിയ
പോസ്റ്റിനു വിഷയമുണ്ടോ,
നീ പറന്ന വഴിയിലെങ്ങാൻ സിമ്മു
മാറണ കടകളുണ്ടോ? 

കൂടെ വന്നാൽ കാട്ടിത്തരാം
ഗൈം കളിക്കണ വേലകൾ!
എന്റെ പൊന്നേ, നീയറിഞ്ഞോ
മൊബൈലാണു ജീവിതം!
കൂട്ടുകെട്ടുകൾ ചാറ്റിലാണേ
നെറ്റിലാണെൻ ശക്തികൾ! 

നാളെ നമ്മടെയസ്ഥിപോലും
നെറ്റിൽ നിന്നും മാന്തിടും
നാളെ വളരണ ഭ്രൂണമെല്ലാം
സൈബർഗർഭ ഡ്രൈവിലും!
പ്രണയമെല്ലാം ലൈനിലാവും
ബന്ധമെല്ലാം നെറ്റിലും! 

നാളെ നീയൊരു കൂടുകെട്ടാൻ
തല തുരന്നവിടെത്തുമോ?
നാളെയെന്റെ തലച്ഛോറുരുട്ടി
പുതീയകൂടുകൾ തീർക്കുമോ? 

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ