മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(രാമചന്ദ്രൻ, ഉദയനാപുരം)

സന്ധ്യ മയങ്ങുന്ന നേരം കുളിർതെന്നൽ 
വീശും രാവിൽ, നിന്നെയും കാത്തു ഞാൻ... 

ചിന്താവിവശനായ് നിദ്രാവിഹീനനായ്,
നിന്നൂ ഞാൻ, എന്നെ മറന്നു നിന്നൂ. 

തൂമഞ്ഞു പെയ്യുന്ന രാത്രിയിൽ പാലൊളി-
ച്ചന്ദ്രികരാവിൽ, നിന്നെ നോക്കി ഞാൻ... 

രാഗാർദ്രനാ,യൊരു പ്രേമഭിക്ഷുവായി,
നിന്നൂ ഞാൻ, എന്നെ മറന്നു നിന്നൂ. 

ചെമ്പകം പൂക്കും രാവിൽ താരകം കണ്ണു 
ചിമ്മും നേരം, നിന്നെയും ഓർത്തങ്ങു... 

പ്രേമവിവശനായ് സ്വപ്നവും കണ്ടങ്ങു, 
നിന്നൂ ഞാൻ, എന്നെ മറന്നു നിന്നൂ.

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ