(Anusha)
ഇടറുന്ന തൊണ്ടയിൽ നിന്ന് വീണ-
മുറിഞ്ഞ വാക്കുകൾ.
ചൂടുള്ള നിശ്വാസങ്ങൾ.
കണ്ണിൽ, എന്നോ അസ്തമിച്ച -
വേദനയുടെ തിരി, പുകയായ്
വേവുന്ന ചൂടിൽ,
തളർന്ന നോട്ടം, തേങ്ങലായ്.
ഇന്ന് വീണടിയട്ടെ,
നിന്റെ പാദധൂളികളിൽ-
കാണാപ്പൊട്ടായ്.
ഇനി വേണ്ട ഒരുയിർപ്പ്
ഇനി വേണ്ടെനിക്കുദയം.