മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ചില വാക്കുകളുടെയോർമ്മ
അപ്പാടെ തളർത്തിക്കളയുന്ന
ഒരു ഭൂതകാലമുണ്ടാകും നമുക്ക് ....

പഴയ ഓർമ്മയുടെ കൽപ്പടവിലിരുന്ന്
ആ വാക്ക് കോർത്ത്
നാമൊരു ചൂണ്ടയെറിയും.
ഏറെനേരം നിശ്ചലമായിരിക്കും. 

ഉപരിതലത്തിൽ
പുളച്ചാർക്കുന്ന ഒരു മീൻ പോലും
അതിൽ കൊത്തില്ല.
എന്നാൽ ആഴങ്ങളിൽ നിന്ന്
ഒരു പരൽമീൻ വരും.
ചൂണ്ടക്കൊളുത്ത്
അപ്പാടെ വിഴുങ്ങി
അത് പുഴയ്ക്കടിയിലേക്ക് പിൻവാങ്ങും.
ഞൊടിയിടയിൽ
ജലമാകെ രക്തമയമാകും .... 

പിന്നീടൊരിക്കലും ആ ജലപ്പരപ്പ്
പഴയതുപോലെ തെളിയുകയില്ല !

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ