മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 


ഇരുട്ടുണ്ട് മകനെ
വരട്ടെ നടക്കാൻ
ചൂട്ടുണ്ടോ കയ്യിൽ
കുഴിയുണ്ട് വഴിയിൽ

പതിഞ്ഞിരിക്കുന്ന
പാമ്പുണ്ട് മെല്ലെ
തറ‍‍ഞ്ഞിരിക്കുന്ന
മുള്ളുണ്ട് നിറയെ

പതിയെ നടക്കുക
പാതകൾ പലവിധം
പ്രലോഭനാവൃത
വഴുക്കും പാതകൾ

ഗുരുവിനെ ഓ‍ർക്കുക
അനുഭവത്തിൻ ഗുരു
ആത്മപ്രകാശം
നിറയട്ടെയുള്ളിൽ

തെളിയട്ടെ വഴികൾ
ഒരു വഴി താണ്ടാൻ
പലവഴിപിരിയും
നേരത്ത് പതിയെ

ധ്യാനിക്ക മകനെ
തിമിരമകറ്റാൻ
അജ്‍‍‍ഞാനത്തിൻ
മറുകര താണ്ടാൻ

നന്മതൻ പൂവിതൾ
നിറയട്ടെ വഴിയിൽ
ക‍ർമ്മപഥങ്ങളിൽ
കാലിടറാതെ

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ