ആകാംഷിയാകുന്ന കൗമാരകാലത്തിൽ.
കൂട്ടത്തിലാരോ പറഞ്ഞു പുകച്ചുരുൾ മത്ത് പിടിക്കും ലഹരിയത്ര.
ആദ്യം രസത്തിന് ആഞ്ഞുവലിച്ചു ഞാൻ.
ഉന്മാദവാനായി നിന്നു പോയി.
കൂട്ടരോടൊന്നിച്ച് നാട്ടാരറിയാതെ പിന്നെ പതിയെ ഞാൻ ശീലമാക്കി.
ആദ്യം സിരകളിൽ അഗ്നിപടർന്നവ.
കാലം കഴിയവേ പോരാതെയായി.
ചിന്തകൾ പലവഴി വേറെ തിരിഞ്ഞപ്പോൾ.
വന്നെത്തി, ലഹരികൾ വെവ്വേറെയായ് വഴി തെറ്റി,
അലയവേ കാര്യസാധ്യത്തിനായ് കാട്ടി പരാക്രമം സഞ്ചാരവീഥിയിൽ.
ആശിച്ചു കിട്ടിയ പുത്രന്റ തണലിൽ മോഹിച്ച ജീവിതം കിട്ടാതെ പോയവർ.
പോറ്റി വളർത്തിയ പുത്രന്റെ കൈകളാൽ. ദാരുണാന്ത്യത്തിനിരകളായി...