mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

അനന്തമാം രാമായണാകാശം
അഗാധമാം ഇന്ദ്രനീലിമയില്‍
അവതരിക്കുന്ന രാമന്‍ 

മഴമേഘമായ് പടരും ഇതിഹാസം
മഴയായ് മാറുന്ന ശ്രീരാമദേവന്‍
നദിയായ് പ്രവഹിക്കും  പുരാണപ്പെരുമ
നൗകയായ് ചലിക്കും രാമചൈതന്യം 

അലകടലിന്‍ ആഴങ്ങളായ്
ഒടുങ്ങാത്ത തിരകളായ്
അചഞ്ചലമാം ആഞ്ജനേയഭക്തി.
രാവണനിഗ്രഹത്തിന്‍ടെ,
അഗ്നിപരീക്ഷയ്ക്കൊടുവില്‍
ഭൂഗര്‍ഭത്തിലെങ്ങോ മറഞ്ഞ
മൈഥിലിയുടെ ,
ആദ്ധ്യാത്മികപ്പൊരുളിന്‍ടെ
ഗഹനമാം സമസ്യകളില്‍ 
തലമൂറകളിലൂടെ തുടരുന്ന
അനശ്വരമാം രാമായണഗാഥകള്‍.

അഗ്നിയായ് രാമായണം
ജ്വാലയായ്  സീതാരാമന്‍
ഉപാസകര്‍ തേടും
നന്‍മയുടെ ഇളംതെന്നലായ്
വൈദേഹീ സമേതനായ്
അയോദ്ധ്യയില്‍ നിത്യചൈതന്യമായ് 
വിളങ്ങും ചക്രവര്‍ത്തി 

പടിവാതിലിലെത്തും കര്‍ക്കിടകം
പുലരിമഴയില്‍ പുണ്യമായ് 
ഉപാസനയായ്
രാമകഥതന്‍ ഈരടികള്‍.
നാലമ്പലദര്‍ശനമാഹാത്മ്യം.
രാമായണ കിളിപ്പാട്ടിന്‍ മന്ദ്രസംഗീതം.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ