mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഒരുമിച്ച് അൽപനേരം നിന്നാൽ അതും ഭാഗ്യമിന്ന്.....
അന്നൊരുമിച്ചു കളിച്ചൊരീ മുറ്റത്ത്
ഒന്നു മിണ്ടണമെങ്കിൽ അതിനു മുഹൂർത്തം നോക്കണമെന്നോ...
ഒരമ്മപെറ്റവർ തമ്മിൽ കണ്ടാൽ ...!

കാരണമിതിനു പലതാവാം... കാലദോഷമാവാം...
തറവാടിന്റെ ശാപവും, സ്വത്തുമാവാം...

എന്തായാലും ഇതിൽ മാറ്റത്തിനായി ആദ്യം അറിയണം നമ്മൾ ആരെന്ന്....
തെറ്റുകൾ ചെയ്താലും എത്ര നോവിച്ചാലും....
പറ്റുമോ രക്തബന്ധത്തെ മുറിക്കുവാൻ....
ഇതു മുറിക്കുവാൻ കഴിയുന്നതു ദൈവത്തിനു മാത്രം
തിരിച്ചു വിളിച്ചാൽ കഴിഞ്ഞില്ലേ എല്ലാ ബന്ധവും....!

കൂടപ്പിറപ്പുകളെ കണ്ടാൽ അകന്നുപോകുന്നവരെ നിങ്ങൾക്കു..... -
കുടുംബമഹിമ പറയാൻ എന്താണ് അവകാശം ....?
കോർത്തു പിടിച്ചു നടന്ന ബാല്യത്തിൻ കൈകൾ.... -
മാറിയെന്നു പറയാൻ കഴിയുമോ...?

പ്രായമേ എറിയിട്ടുള്ളൂ വേരുകൾ പഴയതല്ലേ ...?
പല ശാഖകൾ എങ്കിലും വൃക്ഷം ഒന്നും തന്നെയല്ലേ....!

ഓർക്കുക ഒരുമിച്ചുറക്കീയോരമ്മയെ..
വെറുതേ പിണങ്ങുന്ന സോദരരേ നിങ്ങൾ .....
ഓർക്കുക.....മടിയിൽ ഇരിക്കുവാൻ തമ്മിൽ മത്സരിക്കുമ്പോൾ മാറോടണച്ചിരുന്നൊരു ..അച്ഛനേയും....

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ