മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

 

(O.F.Pailly) 

സ്വപ്നംകൊണ്ടു കളിവീടുവച്ചു ഞാൻ,
സ്വർഗതലത്തിൽ താമസിച്ചു.
അനുധാവനത്തിൻ നിമിഷങ്ങളിൽ നിൻ,
ആത്മാവെന്നിൽ നിറഞ്ഞിരുന്നു.
അനവദ്യസുന്ദര സ്വപ്നങ്ങളാലെന്നിൽ,
ആനന്ദബാഷ്പം നിറഞ്ഞു മെല്ലെ.


ആരാധനക്കായ് ഒരുങ്ങിടുമ്പോഴെൻ,
അന്തരംഗത്തിൽ മുഴങ്ങിടുന്നു.
'ഇനിയെന്നുമെന്നുമെൻ സാമീപ്യം നിന്നിൽ,
ഒരു തിരിനാളമായ് നിറഞ്ഞുനിൽക്കും.'
ഇടറുന്നനെഞ്ചിൽ ഇടംപിടിക്കുന്നു നിൻ,
മധുരോദാരമാം വാമൊഴികൾ.

ആരാധ്യനാഥാ നിൻ പാദതാരിൽ,
പൂജാപുഷ്പമായ് ഞാനിരിപ്പൂ.
ആകുലചിത്തനായ് തീരുന്നവേളയിൽ,
ആത്മധൈര്യം നീ പകർന്നീടണേ.
അകതാരിലെൻ്റെ നോവുകളെന്നും നിൻ,
അനുഗ്രഹമായെന്നിൽ വർഷിക്കണേ.
 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ