മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 
(പൈലി.ഓ.എഫ്)
 
ഓർമ്മതൻ തീരത്തോടിക്കളിക്കുന്നു,
ഓമനേ നിൻ നറുബാല്യം.
എണ്ണിയാൽ തീരാത്ത വസന്തങ്ങളെന്നും,
നിന്നെക്കുറിച്ചോർത്തിരുന്നു.
പുതുമഴയായ് പെയ്ത നിന്നോർമ്മകൾ,
പുലരിയിലെന്നിൽ തെളിഞ്ഞു.

മഴമുകിൽ വാനിൽ തെളിഞ്ഞിടുമ്പോൾ,
മാരിവില്ലായ് നീയുണർന്നുവെന്നിൽ.
മധുമാസരാവിൽ ഇളംതെന്നലിൽ നിൻ,
മൃദുമന്ദഹാസം പൊഴിഞ്ഞു.
ഉണരുമെന്നോർമ്മയിലുൾപ്പുളകമായ് നീ
ഒരു മാത്രയെന്നരികിൽ വരൂ.

പ്രണയമോഹങ്ങൾ പുഷ്പിച്ചനാളിൽ,
പ്രതിശ്രുതവധുവായ് കണ്ടുനിന്നെ.
ഏകാന്തരാത്രിയിൽ നുകരുന്ന സ്വപ്നങ്ങൾ,
നിന്നെക്കുറിച്ചുള്ളതായിരുന്നു.
ഏകാകിനിയെന്നന്തരംഗത്തിൽ നീ,
ഏതോ വിഷാദമായ് തങ്ങിനിൽപ്പൂ.
 

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ