മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

grandmother

Sumesh

മുറുക്കിച്ചുവന്നൊരു പല്ലാൽ ചിരിക്കും
നുണക്കുഴിക്കവിളുള്ള മുത്തശ്ശി. 

ഉണ്ണിക്കിടാങ്ങൾക്കൊപ്പം ചലിക്കും
സ്നേഹത്തണലാം മുത്തശ്ശി

വാടിത്തളർന്നു നാമൊന്നിരുന്നാൽ,
ആ മടിത്തട്ടിൽ മെത്തവിരിക്കും. 

സന്ധ്യയ്ക്കു തിരിയൊന്നു തെളിയുമ്പോൾ, 
ചൊടികളിൽനിന്നും കഥകളുതിരും.  

നല്ലതു മറന്നു നാം നീങ്ങിടുമ്പോൾ,
അരുതുകളുതിരും അധരങ്ങളിൽ.  

നാട്യങ്ങളില്ലാതെ,യുള്ളതു ചൊല്ലും
നാട്ടറിവു പേറും ഹൃത്തി,ന്നുടയവൾ.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ