കാലമെത്ര കാത്തിരുന്നാലും
മുറികൂടാത്ത എന്തോ ഒന്ന്
ചില പ്രണയങ്ങളിലുണ്ട്.
ചുറ്റുമുള്ള ഒന്നിനേയും വ്യാഖ്യാനിയ്ക്കാനാവാതെ
തന്നോട് തന്നെയും മൗനിയായി
എക്കാലവും ജീവനോടെയിരിയ്ക്കുമവ...
ആരും കാണുന്നില്ലെങ്കിലും
കുന്നിൻ ചെരുവിലെവിടെയെങ്കിലും
ചുമ്മാ പൂത്തുനിൽക്കുന്ന
പാരിജാതങ്ങളെ കണ്ടിട്ടില്ലേ?
അതുപോലെത്തന്നെ....