mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

Asokan VK

മാവേലി നാടെന്നാണ് സങ്കല്പം,
അല്ല, മലയാളി മനസ്സുകളിൽ, 
ആഴത്തിലൂന്നിയ വിശ്വാസമാണത്.. 

അസുരഗണമെങ്കിലും ത്രിലോകങ്ങളിലും 
കീർത്തികേട്ട ചക്രവർത്തി,
മഹാബലി വാണിരുന്ന നാട് 
കള്ളവുമില്ല, ചതിയുമില്ല 
വേർതിരിവില്ല, ദുഷ്‌കർമ്മങ്ങളില്ല…. 

ഇന്ദ്രനെ വെല്ലും വിധം വളർന്ന 
മഹാബലിയെ പാതാളത്തിലേക്ക്
താഴ്ത്തുവാൻ വാമനൻ കൃത യുഗത്തിന്റെ  
അന്ത്യത്തിൽ അവതരിച്ചു… 

കലിയുഗത്തിലാണ് ജനാധിപത്യം പിറന്നത്
ഭരിക്കുന്നവർ ആരായാലും, ഇവിടം 
മാവേലി നാടാണെന്ന് ഉദ്ഘോഷിക്കും 
കള്ളവും ചതിയും ദുർനടപ്പും 
വടക്കുള്ള ബടക്കുകളാണെന്ന് ഉറപ്പിക്കും  

വർത്തമാനകാലത്തിൽ തോക്കുകൾ ശബ്ദിക്കുന്നു 
കൊല പാതകങ്ങൾ എണ്ണമില്ലാതെ പെരുകുന്നു 
ഐശ്വര്യത്തിന് വേണ്ടിയുള്ള നരബലികൾ വേറെ,
അറിഞ്ഞതും അറിയാത്തതും 
പ്രമുഖർ മഹാബലിയാകാൻ  
മത്സരിക്കുമ്പോൾ, പ്രജകൾ 
സഹന ശീലർ, വടക്കോട്ട്‌- 
നോക്കിയിരിക്കുവാൻ വിധിക്കപ്പെട്ടവർ,

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ