മഴയാണെനിക്കേറെ ഇഷ്ട്ടം
നിലാമഴ നനയുവാനാണ് എനിക്കേറെ ഇഷ്ട്ടം.
മേഘാവൃതമായൊരു വാനിൽ വർമേഘം
ഉരുണ്ടുകൂടി മഴയായ് പെയ്തിറങ്ങും പോൽ
കലുഷിതമാം മനസ്സിൽ നിന്നും ചിന്തകൾ
തുലാവർഷം പോൽ പെയ്തിറങ്ങണമിന്ന്.
മഴയിൽ ആർത്തുല്ലസിക്കും മരങ്ങളെ പോൽ
ഇന്നെനിക്കും മഴയിൽ നനഞ്ഞലിയണം.
മഴയിൽ പൊട്ടിക്കരയണം മഴയിൽ ചിരിക്കണം
മഴയൊടൊപ്പം നൃത്തം വയ്ക്കണം.
പറയുവാൻ വാക്കുകളേതുമില്ലെനിക്ക്
നിന്നെയാണ്എനിക്കേറ്റവും ഇഷ്ട്ടം
എൻ പ്രിയ സുഹൃത്തേ.
നീയാണെന്ന് സുഹൃത്ത് എൻ മഴയെ
നീ എൻ കണ്ണുനീർ ഒളിപ്പിക്കുന്നു
എൻ ചിരിയിൽ ആനന്ദിക്കുന്നു.
നീയാണെന് യഥാർത്ഥ സുഹൃത്ത് എൻ മഴയെ
മഴയാണെനിക്കേറ്റവും ഇഷ്ട്ടം
മഴനനയുവാനാണെനിക്ക് ഏറ്റവും ഇഷ്ട്ടം.