(Padmanabhan Sekher)
ചൂടുള്ള മണ്ണിൽ
മേഘങ്ങൾ വിണ്ണിൽ
ഇരുളിമ കണ്ണിൽ
കാറ്റൊന്നു വീശി
കുളിരിമ പടർത്തി.
മണ്ണിന്റെ മണം
വെള്ളിടി മിന്നി
കാതെന്തോ കേട്ടു
പടർന്നെങ്ങും ഭയം.
മലരാലണ്യത്തിൽ മഴ
മനസ്സൊന്നു കുളിർത്തു
മണലൊന്നു തണുത്തു
മരമെല്ലാം തളിർത്തു
മഴയത്തു നനയാൻ
മനസ്സ് ഒന്നു മടിച്ചു
മഴ നനഞ്ഞകാലം
മായാതെ മനസ്സിൽ.
മനസ്സില്ലാ മനസ്സോടെ
മഴ ഒന്നു നനഞ്ഞു
മൺമറഞ്ഞ കാലം
മായാതെ മുന്നിൽ.