മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(രാമചന്ദ്രൻ, ഉദയനാപുരം)

വിവിധമാം കാഴ്ചകളെ നൽകിടും പ്രകൃതിയുടെ

സുഭഗതയെ, ആസ്വദിച്ചു നമുക്കു നടക്കാം!

 

മലയാള മണ്ണിന്റെ മഹനീയത പൊഴിയും 

മധുരതരമാം കാഴ്ചകൾ കണ്ടു നടക്കാം!

 

കേരവൃക്ഷങ്ങൾ നിരയായിട്ടു നിൽക്കും 

മലയാള നാടിന്റെ വശ്യഭംഗി കാണാം!

 

പൊൻകതിരുകൾ തലയുയർത്തി നിൽക്കും നല്ല

ഹരിതവയലിൻ, മനോഹര കാഴ്ചയെ നുകരാം! 

 

ഹിമകണം പൊഴിയുന്ന താഴ്വരയിലെവിടെയും

കുളിരണിഞ്ഞു നിൽക്കും തരുക്കൾ കണ്ടിടാം.

 

കായൽപ്പരപ്പിലൂടൊന്നു യാത്ര ചെയ്താൽ, 

കായലിൻ മനോഹാരിതയെ ആസ്വദിക്കാം!

 

വേലയും പൂരവും പെരുന്നാളുമായിട്ടു പലവിധ 

കാഴ്ചകൾ, നമുക്കിവിടെക്കണ്ടു രസിക്കാം!

 

മനോഹരമാം കാഴ്ചകൾ നിരവധി നൽകും 

കേരളത്തിന്റെ ഭംഗിയൊന്നു തനതല്ലേ!

 

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ