മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 
(പൈലി.0.F)
 
അതിമോദമോടെന്നാത്മാവിനുള്ളിൽ,
അനിയന്ത്രിതമായവൾ കടന്നുവന്നു.
ജാലകത്തിൽ മറഞ്ഞിരുന്നവൾ,
തിരശ്ശീല മെല്ലെ വകഞ്ഞുനീക്കി.
മകരമഞ്ഞിൻ ശീതളച്ഛായയിൽ,
മാകന്ദപ്പൂക്കൾ വിടർന്നിടുന്നു.

അനവദ്യയാമത്തിൽ അരങ്ങുണർന്നു
അനുരാഗമെന്നെ വിളിച്ചുണർത്തി.
അനുസ്യൂതമന്നകതാരിൽ നിന്നും
പ്രണയപരാഗം പൊഴിഞ്ഞിടുന്നു.
അനശ്വരപ്രണയത്തിനാലിംഗനത്തിൽ,
അവിവേകിയായ് ഞാനിരുന്നു.

ഹർഷബാഷ്പം തൂകിയെന്നിൽ,
നിൻ മുഗ്ദ്ധാനുരാഗം ചൊരിഞ്ഞനേരം.
മയാമയൂരത്തിൻ നർത്തനമെന്നിൽ,
ആകസ്മികമായ് വന്നണഞ്ഞു.
അനുരാഗമോഹമെന്നധരങ്ങളിൽ,
അവിരാമമെന്നിൽ നീ ചൊരിഞ്ഞു.
 

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ