കവിതയെഴുതാനിരുന്ന നേരം
വിഷയം മറന്നതോർത്തു ഞാൻ
എന്തെങ്കിലും കുറിക്കാമെന്നോർത്ത നേരം
പേനയെത്തിരഞ്ഞു മടുത്തു ഞാൻ
പെൻസിലെടുത്തെഴുതാനിരുന്ന നേരം
പേപ്പർ പരതി കുഴഞ്ഞു ഞാൻ
കവിതയും വേണ്ട കഥയും വേണ്ട
സാമ്പാറിനരിയാനായ്
കത്തി തിരഞ്ഞു ഞാൻ ചെന്ന നേരം
വെട്ടിത്തിളക്കും സാമ്പാർ
കണ്ടെൻ്റെയുള്ളം വെട്ടി വിയർത്തു പോയി
അടുപ്പിലേക്കായ് സൂക്ഷിച്ചു നോക്കിയ നേരം
തലയിൽ കൈ താങ്ങിയോർത്തു പോയ് ഞാൻ
കത്തിക്കാനെടുത്തെതെൻ കവിതയോ ദൈവമേ!
ഓർമ്മകൾക്കിതെന്തു പറ്റിയെൻ്റീശ്വരാ
മറവി തൻ മാറാലക്കെട്ടിൽ ചികഞ്ഞു
ഞാൻ മറവിയല്ലതു നിന്നശ്രദ്ധയാണെന്ന്
ഉള്ളിപ്പാത്രത്തിൽഞെളിഞ്ഞിരിക്കും
പേനയും മൊഴിഞ്ഞല്ലോ
ഓർത്തെടുക്കാമെന്നോർത്തു ഞാൻ
ഓർമ്മയിൽ പരതി ഞാൻ
ഓർമ്മകളെല്ലാം പാടെ മറന്നല്ലോ
മറവിയിതെന്തൊരു ശാപമയ്യോ
മറവിയിതെന്തൊരു പാടാണയ്യോ....