മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

waiting

bindu dinesh

മരിച്ചവരെ കാത്തിരിക്കുന്നത് കണ്ടിട്ടുണ്ടോ?
യാത്ര പോയവരെ കാത്തിരിക്കുന്നതുപോലെയല്ല അത്...

ജീവിതത്തിൻ്റെയും മരണത്തിൻ്റെയും ഇടയിലുള്ള ആ മെലിഞ്ഞ തിട്ടിൽ ഒറ്റയിരിപ്പാണ്.
കൊഴിഞ്ഞ അവസാന ഇലയെയും
നനഞ്ഞ കൺപീലിയാൽ വരച്ച്ചേർത്ത്
അതവിടെത്തന്നെയുണ്ടെന്ന്
മനസ്സിനെ പറഞ്ഞുപറഞ്ഞ് പഠിപ്പിച്ച്
ഉള്ളിൽ നിന്നുതന്നെയുയർന്നുവരുന്ന ഒരു കാണാകല്ലിൽ
തലയടിച്ചടിച്ചടിച്ച്
അവിടെ 
അങ്ങിനെത്തന്നെയിരിക്കും....

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ