മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

നിഴൽ പോലെനീയെന്റെകൂടെയുണ്ടങ്കിലും,
എൻ, നിറമുള്ള സ്വപ്‌നങ്ങൾതട്ടിമാറ്റി,
വന്നുവിളിക്കല്ലേ മരണമേ നീയെന്നെ,
പോരാനെനിക്കൊട്ടുമിഷ്ട്ടമില്ല. 

ദിനരാത്രമിങ്ങനെപൊഴിയുന്ന-
നേരത്തെനിടനെഞ്ചിനുള്ളിൽ,
നോവു നൽകി, കൺ മുന്നിലൂടെ
കടന്നുപോവുന്നുനീ  പ്രിയമുള്ളൊരാളെ 
കവർന്നെടുത്ത്.

അറിയാമെ നി ക്കു നിൻ,ദൗ ത്യ മെന്നാലും 
എ ന്ന രികത്തു നിന്നും നീ  മാഞ്ഞു പോണം!
അറിയില്ല നിന്നെ ഞാനോർത്തിടും നേരമെൻ
അകതാരിൽ നിറയുന്ന ഭയമാണു നീ!

അല്പനാമെന്നുടെ ജല്പനം, എന്നു നീ
പരിഹസിച്ചെന്നോടോതിയാലും
അൽപ്പ കാലംകൂടി അവനിയിൽ നിന്നെന്നെ
വേർ പിരിച്ചീടല്ലേ കേഴുന്നു ഞാൻ.  

കയ്പ്പ ല്ല ജീവിതംമധുര മാണെന്നു ഞാൻ
കയ് പ്പു ള്ള നാളിലും കരുതി വീണ്ടും,
കുന്നോളമാശിച്ചു കാത്തിരി ക്ക ട്ടെ
കുന്നികു രു വോളം നേടീടുവാൻ! 

  

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ