മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Bindu Dinesh)

കണ്ണടച്ചുതുറക്കും മുമ്പാണ്
ഇരച്ചുകയറിയത്.
ഒന്നൊരുങ്ങാൻ പോലുമായില്ല
എഴുതിക്കൊണ്ടിരുന്ന പേജൊന്നടച്ചു വെയ്ക്കാൻ,
കണ്ടുകൊണ്ടിരുന്ന സ്വപ്നമൊന്നു മുഴുവനാക്കാൻ
ഒന്നിനുമായില്ല...

നിവർന്നു നിന്ന എല്ലാം
ഒറ്റനിമിഷംകൊണ്ട് നിലംപരിശായി.
പച്ചപ്പവശേഷിച്ച
ഓരോ കോശവും
അവസാന ശ്വാസത്തിനായി
പരക്കം പാഞ്ഞു
കാണാനോ കേൾക്കാനോ സ്പർശിക്കാനോ
ഒരു കര പോലും എവിടെയും കണ്ടില്ല.

ഏഴാം നാളാണ്
എല്ലാമൊന്നടങ്ങിയത്
അകം, ഒരിക്കലുമില്ലാത്തവണ്ണം വറ്റിപ്പോയി
തകർത്തൊഴുക്കാനാഞ്ഞ ജലത്തുള്ളികൾ
ഒഴുക്കുമറന്ന് പിൻവലിഞ്ഞു.........

...........എന്നിട്ടും
ഉള്ളിലൂടെ കയറിപ്പോയ
ആ നനുത്ത ചീയൽ
മഞ്ഞച്ചുപോയ ആ പഴയ സ്വച്ഛത
എന്ന്, എത്ര നാൾ കഴിഞ്ഞാലാണ്
ഇവയൊക്കെയൊന്ന് പൂർവ്വസ്ഥിതിയിലാകുന്നത്?

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ