മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Saraswathi T

ഓർമകളുണ്ടായിരിക്കുമോ
മാനസതാരിൽ മയങ്ങുന്നൊരാ ഹംസ
തൂലികാ ഗാനം വിരചിതം നിന്നെക്കുറിച്ചുള്ളൊ
രായിരം സംഗീത സ്വപ്ന നിശ്വാസവും..!

ഓർമയിലെന്നും തെളിവാർന്നു തൂമുല്ല
വാരി വിതറുന്ന താരാഗണങ്ങൾ പോൽ
സാന്ദ്രമന്ദസ്മിതസുന്ദരോഷസ്സിലായ്
താമരത്താരിതൾ മെല്ലെ വിരിയുന്ന
ചാരുകപോലത്തിൽ നിൻ്റെ നിശ്വാസങ്ങളെത്ര മേലാർദ്രമായ് 
ആനമ്ര ശീർഷയാം കാമിനി തന്നാസ്യകാന്തിയിൽ
കണ്ണിലെ കൃഷ്ണപക്ഷങ്ങളിൽ
വീണ്ടു മഴലിൻ്റെ ഭാവമനോഹര
മോഹന കാവ്യം വിരചിതമാർന്ന പോൽ! 

മോഹങ്ങളില്ലാ മനസ്സിൽ തുളുമ്പുന്ന ചാരുവാം പ്രേമഗീതത്തിൻ്റെ പല്ലവി
പാടിത്തളരുന്ന നാളിലൊന്നിൽ വീണ്ടു മോടിയെത്തീടുമോ യിപ്രേമവാടിയിൽ!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ