മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

പ്രണയമൊരാനന്ദ സുന്ദര 
നിർമല സുരഭില ഗീതം 
പൂവിനോടും പൂമൊട്ടിനോടും 
പൂമ്പാറ്റയോടും പുൽനാമ്പിനോടും 
ആകാശനീലിമയോടും ആഴക്കടലിനോടും 
അവര്ണനീയമാം പ്രണയം എനിക്ക്. 

പറയാൻ മറന്ന പ്രണയം നിൻ 
മനസ്സിൽ വിരിഞ്ഞ പ്രണയം 
വടിപോകുന്നതോർത് വിങ്ങി പൊട്ടുന്നുവോ 
തുമ്പി നീയും നിരാശയിലാണോ. 

പ്രണയിക്കാം നമുക്ക് ചുറ്റുമുള്ള 
എന്തിനെയും മനസ്സ് നന്നായാൽ മതി. 
മനസ്സ് തുറന്നു ചിരിക്കാൻ പഠിക്കാം 
മനസ്സിൽ പ്രണയം സൂക്ഷിക്കാം 
പ്രണയമൊരാനന്ദ സുന്ദര 
നിർമല സുരഭില ഗീതം എന്നും 
നിർമല സുരഭില ഗീതം. 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ