പൊന്നോണപ്പൂനിലാവേ..
ഈരാവിൽഞാനും നിന്നോടൊപ്പം
പൊന്നോണസ്മൃതികളിലൊന്ന് നീരാടിക്കോട്ടേ?
പൂവേപൊലിപാടി, കാടും,
മേടും ചുറ്റിനടന്നോണപ്പൂക്കൾ
ചേമ്പിലക്കുമ്പിളാം പൂക്കൂടയിൽ
നുള്ളി നിറച്ചതും,
മനസിൻ്റെ മണിമുറ്റത്ത-
ഴകുള്ളൊരു പൂക്കളവും,
ഓർമ്മയിൽ കൊതി
യുണർത്തുമോണസദ്യയും,
തിരുവാതിരക്കളിയും
ഊഞ്ഞാലാട്ടവും, പിന്നെ
ഓണക്കോടികൊതിച്ചൊരു കുട്ടിക്കാലവും,
ഇന്നിൻ്റെസമൃദ്ധിയെക്കാൾ
ഇല്ലായ്മകൾ നിറഞ്ഞ
ഇന്നലെകളെന്നിൽ ആനന്ദ
സ്മൃതികളുണർത്തുന്നു.
തിരുവോണപ്പൂനിലാവേ നിന്നെപ്പോലെയെൻ
പൊന്നോണസ്മൃതികൾക്കും
നിത്യയൗവ്വനമാണ്.