മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Bindu Dinesh)

നിന്റെ പേരിനൊരു മാന്ത്രികതയുണ്ട്......
ആദ്യത്തെയക്ഷരം കേൾക്കുമ്പോൾ തന്നെ
ഉള്ളിലൊരു ചെമ്പകക്കാടിളകാൻ തുടങ്ങും..
പൂവാകകളതിരിടുന്നൊരു ഇടവഴി
മുന്നിൽ നീണ്ടുനിവർന്നു വരും. !!!

രണ്ടാമത്തെയക്ഷരത്തിൽ
ഉള്ളിൽ നിന്നൊരു മഞ്ഞപക്ഷി
നിലാവ് നോക്കി പറക്കാൻ തുടങ്ങും
മേഘങ്ങളുടെ വെള്ളിക്കാവടിയ്ക്കു പിന്നിലൊളിച്ച്
അതു നക്ഷത്രങ്ങളെ നോക്കി ചിരിയ്ക്കും....!!

മൂന്നാമത്തെയക്ഷരം കേൾക്കുമ്പോഴേയ്ക്കും
ഒരു തളർന്ന ശ്വാസം
വലംകവിളിനെ തൊട്ട് കടന്നു പോകും
പാതിയടഞ്ഞുപോയ
രണ്ടു നീലക്കണ്ണുകൾ
മുഖത്താകെ വിവശതയോടെ ഓടി നടക്കും...!!

ഒരു പേര്
ആ പേര് മാത്രമായ് കേൾക്കപ്പെടാൻ
ഇനിയുമെത്ര വർഷങ്ങൾ
ഞാൻ കാത്തിരിക്കണം?

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ