പെണ്ണ്.......
അവൾ ചിലയിടങ്ങളിൽ
തളയ്ക്കപെട്ടു...
ക്രൂശിക്കപ്പെട്ടു... ശരിയാണ് ....
ഒരിക്കലും അരുതാത്തത് നീതി നിഷേധത്തിൽ അവൾ
കണ്ണകിയായി .....
പ്രതികാര ദുർഗയായി
പെണ്ണ് ....
അവൾ ചിലയിടങ്ങളിൽ
അഭിമാനമായി
അന്തസുള്ളവളായി ആരാധനാപാത്രമായി
നല്ലൊരമ്മയായി പ്രിയകുടുംബിനിയായി ....
സ്ത്രീത്വത്തിന്
ഐശ്വര്യമായി
പെണ്ണ് ....അവൾ
ചിലയിടങ്ങളിൽ
പുരുഷനെ
വെല്ലുന്ന ക്രിമിനലായി ...
ഇരുപുറവും കത്തിക്കാൻ
മിടുക്കരായി....
അസൂയക്കാരിയായി
ലജ്ജ മറന്നവളായി ..
ഇതും.
അവൾ തന്നെ ...
ഇവിടെയവൾക്കൊരിക്കലും
മാപ്പില്ല.