(Ramachandran Nair)
ഈ പുഴയോരമെന്തു മനോഹരം കാണുവാൻ,
ഭംഗിയേറുന്ന പൂക്കൾ തലയാട്ടിനിൽക്കുന്നു...!
തേൻനുകരാനായിട്ടെത്തുന്നു ശലഭങ്ങളും
പാടിപ്പറന്നകലും ശകുന്തഗണങ്ങളും...
പുഞ്ചിരിതൂകിയോടി, യടുക്കുമോളങ്ങളെ,
സന്തോഷമോടെ പുൽകും തീരത്തെക്കാണാമല്ലോ!
വെള്ളത്തിലേയ്ക്കു ചാഞ്ഞുനിൽക്കും കേരവൃക്ഷങ്ങൾ,
കാറ്റിലാടിക്കളിക്കുന്നിരുതീരങ്ങളിലും...
ചൂണ്ടയിട്ടു മത്സ്യത്തെപ്പിടിക്കും ബാലന്മാരെ,
അങ്ങിങ്ങായിട്ടു കാണാമിന്നിരുവശങ്ങളിൽ...
കാണാം നിരയായിട്ടു പോകുന്ന വള്ളങ്ങളെ,
കണ്ണിനാനന്ദമേകും കാഴ്ചകളനേകവും.