മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

sumesh paralikkal

ഒഴുകിപ്പരക്കണമിന്നെനിക്ക്,
അതിരുകളില്ലാതെയെല്ലാടവും.

കളകളനാദം പൊഴിച്ചുകൊ-
ണ്ടേറെപ്പായണം ഉള്ളം മടുക്കുവോളം.

മനസ്സിൻ ജീർണങ്ങൾ പേറി ഞാനേറെ,
മനുജൻതൻ നീചകൃത്യങ്ങളാൽ.

നോവിലും തമ്മിൽപ്പിരിഞ്ഞൊഴുകി,
നോറ്റിരിക്കുന്നോർക്കു വരമേകുവാൻ.

മണൽപ്പുണ്ണു പെരുകിയ വേളയിലും
പരിതാപമില്ലാതൊഴുകി ഞാനും.

വഴികൾ പിരിച്ചോർ മോദം നുണഞ്ഞ്,
സഹതാപമില്ലാതെ നീങ്ങിയന്ന്.

വരവുണ്ട് മഴയൊന്നു തുടിയോടെ,
ഒന്നിച്ചൊഴുകുവാൻ പ്രണയമോടെ;

അരുതുകളില്ലാതെ മാടിവിളിക്കും,
നല്ലിടങ്ങളിൽ സഞ്ചരിക്കാൻ.

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ