മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

വെയിലൊന്നേൽക്കാതെ, തൊടികൾ കാണ്മാതെ,
ഫോണിൽ കുരുങ്ങിക്കിടക്കുന്നു പൈതങ്ങൾ.  

മാനം കാണ്മാതെ, മാമ്പൂക്കൾ കാണ്മാതെ,
മാനസമറിയാതെപോകുന്നു ബാല്യങ്ങൾ!  

അങ്കണത്തൈമാവി,ന്നാദ്യ സന്താനങ്ങൾ,
ആരുമേ കാണ്മാതെ മണ്ണിലലിയുന്നു!  

ഉണ്ണിക്കിടാങ്ങൾതൻ കാലൊച്ച കേൾക്കാതെ,
അണ്ണാറക്കണ്ണന്മാർ ദൂരേ മറയുന്നു.  

മടുപ്പറിയാതെ ഫോണിൻ വിസ്മയം,
ഒപ്പിയെടുക്കുന്നു കുഞ്ഞിക്കണ്ണുകൾ. 

കണ്ണുകൾ നീറിപ്പുകഞ്ഞുവെന്നാലും,
തെല്ലുമകറ്റില്ല ഫോണെന്ന സുഹൃത്തിനെ.  

കുത്തിയിരിക്കും തൻ മക്കളോടായ്,
ഓടിക്കളിക്കുവാൻ ചൊല്ലുന്നുവമ്മമാർ!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ